Advertisement

‘ഇടുക്കി ജില്ലാ സെക്രട്ടറി യമധര്‍മ്മ രാജാവാണോ?’; കെ സുധാകരന് സിപിഐഎമ്മിന്റെ ഔദാര്യം വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

March 9, 2022
Google News 2 minutes Read

കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ പി സി സി പ്രസിഡന്റിന് സിപിഐഎമ്മിന്റെ ഔദാര്യം ആവശ്യമില്ലെന്നും അവര്‍ എന്താ ചെയ്യുന്നതെന്ന് കാണട്ടേയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെ സുധാകരന്റെ ജീവനെടുക്കുമെന്ന് സൂചിപ്പിക്കാന്‍ ഇടുക്കി ജില്ലാ സെക്രട്ടറി യമധര്‍മ്മ രാജാവാണോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. കാലന്റെ പണി ഇദ്ദേഹത്തെ ആരാണ് ഏല്‍പ്പിച്ചതെന്ന് ആഞ്ഞടിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊലപാതകം കുലത്തൊഴിലായി സ്വീകരിച്ച പാര്‍ട്ടിയാണ് സി പി ഐ എം എന്നും ട്വന്റിഫോറിനോട് പറഞ്ഞു.

‘ഒരാളെ തല്ലിക്കൊന്നെന്നും മറ്റൊരാളെ കുത്തിക്കൊന്നെന്നും ഒരുത്തനെ വെടിവെച്ച് കൊന്നെന്നും പറഞ്ഞ എം എം മണിയുടെ ശിഷ്യനാണല്ലോ അദ്ദേഹം. മനുഷ്യരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് പച്ചയ്ക്ക് ഇടുക്കി ജില്ലാ സെക്രട്ടറി സമ്മതിച്ചിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? കോടതികള്‍ക്ക് ആരാച്ചാരെ കിട്ടുന്നില്ല എന്ന പരാതിയുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി ഈ തസ്തികയ്ക്ക് യോജിച്ച ആളാണ്. കണ്ണൂരിലെ സിപിഐഎമ്മിനെ നന്നായറിയുന്ന കരുത്തനായ ഒരു കെപിസിസി പ്രസിഡന്റ് വന്നതുകൊണ്ടാണ് സി പി ഐ എം ഭീഷണിപ്പെടുത്തുന്നത്’.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Read Also : സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമര്‍ശമാണ് വിവാദമായത്. നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലെന്നും സി വി വര്‍ഗീസ് ആക്ഷേപിച്ചിരുന്നു.

‘സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശം.

Story Highlights: raj mohan unnithan slams cpim kannur secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here