നിയമലംഘനങ്ങള്‍; സൗദിയില്‍ പിടിയിലായത് 13,330 വിദേശികള്‍

ജോലി, താമസം, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ 13,330 വിദേശികള്‍ പിടിയിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടാണ് (ജവാസത്ത്) പിടിയിലായ വിദേശികളുടെ കണക്കുകള്‍ വ്യക്തമാക്കിയത്.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് വിദേശികള്‍ പിടിയിലായത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മക്ക, റിയാദ് പ്രദേശങ്ങളിലുള്ളവര്‍ 911 എന്ന നമ്പരിലും മറ്റു പ്രദേശങ്ങളിലുള്ളവര്‍ 999 എന്ന നമ്പരിലും അറിയിക്കണം.
Read Also : ഈജിപ്ഷ്യന്‍ പ്രസിഡന്റ് റിയാദില്‍ സന്ദര്‍ശനം നടത്തി
നിയമം ലംഘിച്ച് സൗദിയില്‍ രഹസ്യമായി താമസിക്കുന്നവര്‍ക്ക് ജോലി നല്‍കുകയോ അവരെ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നാണ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. ഇത്തരക്കാര്‍ക്ക് അഭയം നല്‍കുന്നതും അവര്‍ക്ക് തൊഴിലവസരങ്ങള്‍, പാര്‍പ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നല്‍കുന്നതും ശിക്ഷാര്‍ഹമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) മുന്നറിയിപ്പ് നല്‍കി.
Story Highlights: Violations; 13,330 foreigners arrested in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here