സ്‌ട്രോങ്ങ് റൂമുകൾ തുറന്നു; വോട്ടെണ്ണൽ 8 മണിക്ക്

ജനവിധി കാത്ത് നിൽക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ സ്‌ട്രോങ്ങ് റൂമുകൾ തുറന്നു. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും.
പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ഥാനാർത്ഥികൾ, പൊതുനിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ്ങ്‌റൂമുകൾ തുറന്നത്. ഓരോ കൗണ്ടിംഗ് കേന്ദ്രങ്ങളിലും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ മണ്ഡലത്തിലേയും അവസാന റിസൾട്ട് പോസ്റ്റൽ ബാലറ്റ് കൂടി എണ്ണിത്തീർത്ത് അതുകൂടി ചേർക്കാതെ പ്രഖ്യാപിക്കില്ല. ഒരു റൗണ്ട് വോട്ടെണ്ണലിന് ഏകദേശം 15 മിനിറ്റ് എടുക്കുമെന്നാണ് കണക്ക് കൂട്ടൽ. ഓരോ മണ്ഡലത്തിലും ഏത്ര റൗണ്ട് വോട്ടെണ്ണൽ നടക്കും എന്നത് മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിനനുസൃതമായിരിക്കും.
Story Highlights: strong rooms opened vote counting at 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here