Advertisement

കേരള ബജറ്റ് 2022; ഊര്‍ജ മേഖലയ്ക്ക് 1152.93 കോടി

March 11, 2022
Google News 1 minute Read
energy sector

ഊര്‍ജ മേഖലയിലും വിഹിതം മാറ്റിവച്ച് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ഊര്‍ജ മേഖലയുടെ ഈ വര്‍ഷത്തെ പദ്ധതി അടങ്കല്‍ 1152.93 കോടി രൂപയാണ്. ഇതില്‍ 44.44 കോടി അനര്‍ട്ടിനാണ് വകയിരുത്തുന്നത്.

വനമേഖലയിലെ വൈദ്യുതീകരിക്കാത്ത ഉള്‍നാടന്‍ ആദിവാസി ഊരുകളില്‍ 300 കിലോവാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകള്‍ സ്ഥാപിക്കുന്നതിനായി മൂന്ന് കോടി രൂപ വകയിരുത്തി. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധനം ലഭ്യമാക്കുന്നതിനും ബാക്് അപ് പവര്‍ ലഭിക്കുന്നതിനുമായി പൈലറ്റ് അടിസ്ഥാനത്തില്‍ 1 കിലോ വാട്ട് സോളാര്‍ സ്‌മോള്‍ വിന്‍ഡ് ഹൈബ്രിഡ് പവര്‍ സംവിധാനം ഏര്‍പ്പെടുത്തും.

നൂതന ഊര്‍ജ വിഭവങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി 3 മെഗാവാട്ട് ഡെമോണ്‍സ്‌ട്രേഷന്‍ പ്രൊജക്ട് നടപ്പിലാക്കാന്‍ 4.5 കോടി വകയിരുത്തി. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് 9.14 കോടി അനുവദിച്ചു. പാരമ്പര്യേതര ഊര്‍ജ ഉത്പാദനത്തിനായി 32 കോടിയും അനുവദിച്ചിട്ടുണ്ട്.

Story Highlights: energy sector, kerala budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here