ഇന്നത്തെ പ്രധാന വാർത്തകൾ ( 11-03-2022 )
കാർഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികൾ; ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ജനകീയ പ്രചാരണം ( march 11 news round up )
മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്‍ഷിക മേഖലയുടെ വികസനത്തിനായി പുതിയ നിരവധി പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കൃഷി വകുപ്പിനുള്ള ആകെ അടങ്കല്‍ തുക 881.96 കോടി രൂപയാണ്.
കേരള ബജറ്റ്; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം
പട്ടിക ജാതിക്കാർക്കുവേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടി രൂപ അനുവദിച്ചു. ഭൂരഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 180 കോടി രൂപയും ഭാഗീകമായി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണ്ണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണ ത്തിനും പഠന മുറി നിര്‍മാണത്തിനുമായി 205 കോടി രൂപ അനുവദിച്ചു. കൂടാതെ പട്ടികജാതിക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളുടെ വികസന പരിപാടികൾക്കായി 50 കൊടിയ രൂപയും അനുവദിച്ചിട്ടുണ്ട്.
കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി
ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തും. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി 1000 കോടി വായ്പ നൽകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര പദ്ധതിക്ക് അഞ്ച് കോടിയും നൽകും. കൂടാതെ കാരവാൻ പാർക്കുകൾക്ക് അഞ്ച് കോടിയും അനുവദിക്കും.
കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു
കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു.
ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി
സംസ്ഥാനത്തെ വൈദ്യശാസ്ത്ര പൊതുജനാരോഗ്യ മേഖകള്‍ക്കായി ബജറ്റില്‍ 2629.33 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇത് മുന്‍വര്‍ഷങ്ങളെക്കാള്‍ 288 കോടി രൂപ അധികമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് 742.2 കോടി രൂപയും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. നാഷ്ണല്‍ ഹെത്തല്‍ മിഷന് വേണ്ടി 484 കോടി രൂപയും നാഷ്ണല്‍ ആയൂര്‍ മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. തോന്നക്കല്‍ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിനായും ന്യൂക്ലിക് ആസിഡുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കല്‍ മോണോക്ലോണല്‍ ആന്റി ബോഡി വികസിപ്പിക്കല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയും അനുവദിച്ചു.
‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ തൃശൂരിൽ പണികഴിപ്പിക്കും; മലയാള സിനിമാ മ്യൂസിയവും സ്ഥാപിക്കും
കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ച് വിനോദം, വിദ്യഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ നീക്കി വച്ചു.
ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
ഗതാഗത മേഖലയ്ക്കായുള്ള ആകെ ബജറ്റ് മുൻ വർഷത്തെ 1444 കോടിയിൽ നിന്നും 1788.67 കോടിയായി ഉയർത്തി. തുറമുഖങ്ങള്, ലൈറ്റ് ഹൗസുകൾ, ഷിപ്പിംഗ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വകയിരുത്തി. ഇതിൽ 69.03 കോടി രൂപ തുറമുഖ വകുപ്പിന്റെ വിഹിതമായിരിക്കും.
കണ്ണൂരിൽ പുതിയ ഐടി പാർക്ക്; ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു
കണ്ണൂരിൽ പുതിയ ഐടി പാർക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഐടി മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ വർധിപ്പിക്കും.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്ഡ ബാലഗോപാൽ. സർവകലാശാലകൾക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻക്യുബേഷൻ സെന്ററുകൾക്ക് 20 കോടി രൂപയും സർവകലാശാലകളിൽ ഇന്റർനാഷണൽ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തും.
Story Highlights: march 11 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here