Advertisement

ബജറ്റ് 2022; ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 7 കോടി

March 11, 2022
Google News 1 minute Read
sree narayana guru open university

2020ല്‍ സ്ഥാപിതമായ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഏഴുകോടി രൂപ ബജറ്റില്‍ വിഹിതം അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വകലാശാലയിലെ പഠന വസ്തുക്കള്‍ തയ്യാറാക്കല്‍, അക്കാദമിക് ബ്ലോക്കിന്റെ നവീകരണം, സൈബര്‍ സെന്റര്‍, പ്രാദേശിക പഠന കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഏഴുകോടി രൂപ അനുവദിച്ചത്.

സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരം 2022-23ല്‍ തന്നെ നിര്‍മാണം ആരംഭിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവയുടെ ആസ്ഥാനമന്ദിര നിര്‍മാണത്തിന് എംഎഡിപി എന്ന ഹെഡില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമായിട്ടാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സര്‍ക്കാര്‍ സ്ഥാപിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓണ്‍ലൈന്‍ കോഴ്സുകളും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ സാധ്യതകളുടെ പുതിയ വാതായനം തുറക്കപ്പെടുമെന്നായിരുന്നു സര്‍വകലാശാലാ സ്ഥാപനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം.

Story Highlights: sree narayana guru open university, kerala budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here