Advertisement

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയം

March 11, 2022
Google News 1 minute Read

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ആദ്യ ഉന്നതതല ചർച്ച പരാജയപ്പെട്ടു. 24 മണിക്കൂർ വെടി നിർത്തൽ നിർദേശം റഷ്യയും യുക്രൈനും തള്ളി. ചർച്ചയിൽ ഉപാധികളൊന്നും തന്നെ അംഗീകരിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായിരുന്നില്ല. റഷ്യൻ പ്രധാനമന്ത്രി സെർജി വിക്ടോറോവിച്ച് ലാവ്‌റോവും യുക്രൈൻ വിദേശ കാര്യ മന്ത്രി ഡിമിട്രോ കുലേബയും ചർച്ചയിൽ പങ്കെടുത്തു.

നയതന്ത്ര ബന്ധത്തിലൂടെ വിഷയം രമ്യമായി പരിഹരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും തുർക്കി വ്യക്തമാക്കി. എന്നാൽ ചർച്ച എങ്ങുമെത്താതെ പോയതിൽ നിരാശയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

Read Also : യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

ഞങ്ങൾ നയതന്ത്രത്തിന് തയ്യാറാണ്, ഞങ്ങൾ നയതന്ത്ര തീരുമാനങ്ങൾ തേടുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഞങ്ങൾ സുസജ്ജമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ആളുകൾക്ക് യുദ്ധ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി 24 മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ ദീർഘിപ്പിക്കണമെന്ന യുക്രൈന്റെ ആവശ്യം റഷ്യ അംഗീകരിച്ചില്ല.

അതേസമയം ചർച്ചയിലെ ചില പരാമർശങ്ങൾ ശുഭസൂചന നൽകുന്നതാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അമേരിക്കൻ നേതൃത്വത്തെ അറിയിച്ചു. വിഷയത്തിൽ തുർക്കി പ്രസിഡന്റ് അമേരിക്കൻ പ്രസി്ഡന്റ് ജോ ബൈഡനുമായി സംസാരിച്ചുവെന്നാണ് വിവരം.

Story Highlights: turkish-mediated-high-level-talks-to-end-russia-ukraine-war-fail-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here