നമ്പർ 18 പോക്‌സോ കേസ് : അഞ്ചലി റിമാദേവിന് ക്രൈംബ്രാഞ്ച് നോട്ടിസ്

കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ച് നോട്ടിസ്. കൊച്ചി ക്രൈംബ്രാഞ്ചിൽ ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. ( anjali reema gets crime branch notice )
അതേസമയം, കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി സൈജു തങ്കച്ചനായി തെരച്ചിൽ തുടരുകയാണ്. സൈജുവിന്റെ വസതിയിൽ പൊലീസ് ഇന്നലെ എത്തി. സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് വിവരം.
ഇന്നലെ കീഴടങ്ങിയ ഒന്നാം പ്രതി റോയി വയലാറ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇന്നലെയാണ്. കേസിൽ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റും സൈജു തങ്കച്ചനും പ്രതികളാണ്.
തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു. എന്നാൽ കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Story Highlights: anjali reema gets crime branch notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here