Advertisement

‘അൺഫൊർഗെറ്റബിൾ വേണുച്ചേട്ടൻ’; നെടുമുടി വേണുവിന് ട്രിബ്യൂട്ടുമായി ഐഎഫ്എഫ്കെ

March 14, 2022
2 minutes Read

അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണുവിന് ട്രിബ്യൂട്ടുമായി രാജ്യാന്തര ചലച്ചിത്രോത്സവം. നെടുമുടി വേണു അഭിനയിച്ച് അനശ്വരമാക്കിയ ഏഴ് സിനിമകൾ ‘അൺഫൊർഗെറ്റബിൾ വേണുച്ചേട്ടൻ’ എന്ന വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിക്കും. ഈ മാസം 18 മുതൽ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക.

മോഹൻ്റെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ ‘വിട പറയും മുൻപേ’, ജി അരവിന്ദൻ സംവിധാനം ചെയ്ത് 1978ൽ റിലീസായ ‘തമ്പ്’, രാജീവ് വിജയ് രാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ‘മാർഗം’, ജി അരവിന്ദൻ്റെ സംവിധാനത്തിൽ 1981ൽ റിലീസായ കള്ളൻ പവിത്രൻ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ അപ്പുണ്ണി, ഭരതൻ സംവിധാനം ചെയ്ത് 1980ൽ തീയറ്ററുകളിലെത്തിയ ആരവം, അനിൽ രാധാകൃഷ്ണൻ മേനോൻ്റെ സംവിധാനത്തിൽ 2013ൽ റിലീസായ നോർത്ത് 24 കാതം എന്നീ സിനിമകളാണ് അൺഫൊർഗെറ്റബിൾ വേണുച്ചേട്ടനിലെ സിനിമകൾ.

Story Highlights: iffk nedumudi venu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement