മോൻസൻ മാവുങ്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മോൻസൻ മാവുങ്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലുമാണ് ഹർജി നൽകിയിരിക്കുന്നത്. ( monson mavunkal bail petition today )
എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
Read Also : മോൻസൺ മാവുങ്കൽ കേസ് : ഐ.ജി ലക്ഷ്മണെതിരെ നടപടിക്ക് ശുപാർശ
മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
Story Highlights: monson mavunkal bail petition today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here