400 മെട്രിക് ടൺ തോട്ടണ്ടി സംഭരിക്കാനുള്ള കഴിവില്ല; ഉള്ളത് 16 കശുമാവ് മാത്രം; കാപ്പക്‌സിലേത് ആസൂത്രിത കൊള്ള
തോട്ടണ്ടി സംഭരണത്തിന്റെ മറവിൽ കാപ്പക്സിൽ നടന്നത് ആസൂത്രിത കൊള്ള. 400 മെട്രിക് ടൺ തോട്ടണ്ടി സംഭരിക്കാനായി കാപപ്ക്‌സ് തീരുമാനിച്ച വ്യക്തിക്ക് ഒരു ടൺ പോലും കശുവണ്ടി നൽകാനുള്ള കഴിവില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാപാരിയാണെന്നതു മറച്ചുവച്ചും ഡയറക്ടർബോർഡിനെ തെറ്റിദ്ധരിപ്പിച്ചുമാണ് കാപ്പക്‌സ് എം.ഡി തോട്ടണ്ടി വാങ്ങിയത്. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക വിലയായി കശുവണ്ടിക്ക് നൽകിയതായും തെളിഞ്ഞു. 24 Exclusive ( planned sabotage in capex 24 exclusive )
കർഷകരിൽ നിന്നും കശുവണ്ടി സംഭരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഷിബു.ടി.സി എന്നയാളുടെ പക്കൽ നിന്നും 400 മെട്രിക് ടൺ കശുവണ്ടി സംഭരിക്കാൻ കാപ്പക്‌സ് തീരുമാനിച്ചു. താൻ കർഷകനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനായി ഷിബു അപേക്ഷ നൽകിയത്. 400 മെട്രിക് ടൺ നൽകാനുള്ള തോട്ടങ്ങൾ സ്വന്തമായോ, പാട്ടത്തിനെടുത്ത വകയിലോ ഉണ്ടോയെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണമെന്ന് ഡയറക്ടർ ബോർഡ് നിബന്ധന വച്ചു. ഇതു നടപ്പാക്കാനായി മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി.
തന്റെയും ബന്ധുക്കളുടേയും പേരിൽ 9.8 ഹെക്ടർ പുരയിടത്തിൽ കശുമാവ് കൃഷി നടത്തുന്നുണ്ടെന്ന് എടവന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഷിബു ഹാജരാക്കി. ഇതേ തുടർന്നാണ് 400 മെട്രിക് ടൺ തോട്ടണ്ടി വാങ്ങാൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്തത്.
എന്നാൽ ഇയാളുടെ ആവശ്യപ്രകാരമാണ് 9.8 ഹെക്ടർ പുരയിടത്തിൽ കശുമാവ് കൃഷി നടത്തുന്നതെന്ന് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വില്ലേജ് ഓഫീസർ വ്യക്തമാക്കി. 400 മെട്രിക് ടൺ കശുവണ്ടി ലഭിക്കുമെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യപരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരും ധനകാര്യ പരിശോധനാ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ ആകെ 16 എണ്ണം കശുമാവ് മരങ്ങൾ മാത്രമാണ് ഈ സ്ഥലത്തുള്ളതെന്ന് വ്യക്തമായി. മാത്രമല്ല കഴിഞ്ഞ അഞ്ചു വർഷമായി ഈ പ്രദേശത്തൊന്നും കശുമാവ് കൃഷിയില്ലെന്നും തെളിഞ്ഞു.
ഒരു ടൺ പോലും നൽകാൻ കഴിയുന്ന കർഷകനല്ല ഇയാളെന്നും വ്യക്തമായി. ഇതു മറച്ചുവച്ചായിരുന്നു എം.ഡി കശുവണ്ടി ഇറക്കുമതിക്ക് അനുമതി നൽകിയത്. കിലോഗ്രാമിന് 138 രൂപ നിരക്കിൽ സംഭരണത്തിനായിരുന്നു സർക്കാർ നിർദ്ദേശമെങ്കിലും 138 രൂപയും ജി.എസ്.ടിയും ചേർത്താണ് ഇയാൾക്ക് കാപ്പാക്‌സ് എം.ഡി നൽകിത്.
Story Highlights: planned sabotage in capex 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here