ബിജെപി വിട്ടു നിന്നു; തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം 24നെതിരേ 25 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ബിജെപി തീരുമാനമാണ് നിര്‍ണായകമായത്.
എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂര്‍ കോര്‍പറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു രാവിലെ വരെ യുഡിഎഫ്. എന്നാല്‍, സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി വിട്ടു നില്‍ക്കാന്‍ ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസ് വിമതനായി ജയിച്ചു കയറിയ എം.കെ.വര്‍ഗീസിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇടത് വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
Story Highlights: BJP leaves; Congress no-confidence motion defeated in Thrissur Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here