കോടതി മാറ്റാൻ അനുമതി; ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പ്രതികളുടെ ജാമ്യ ഹർജി മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് പരിഗണിക്കുന്ന സെഷൻ ജഡ്ജിൽ നിന്ന് നീതി കിട്ടില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്‍റെ അച്ഛൻ കുഞ്ഞരു നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് മേരി ജോസഫിന്‍റെ നടപടി.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടിസോ മറ്റ് രേഖകളോ നൽകാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലിന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് പിതാവ് ആവശ്യപ്പെട്ടത്.
ട്വന്റി20 ആഹ്വാനം ചെയ്ത വിളക്ക് അണയ്ക്കൽ പ്രതിഷേധത്തിൽ പങ്കെടുത്തതിനു മർദനമേറ്റു ചികിത്സയിലിരിക്കെ ഫെബ്രുവരി 18നാണു ദീപു മരിച്ചത്. കേസിൽ പ്രതികളായ സൈനുദ്ദീൻ, ബഷീർ, അബ്ദുൽ റഹ്മാൻ, അസീസ് എന്നിവരുടെ ജാമ്യഹർജിയാണു സെഷൻസ് കോടതിയിലുള്ളത്.
Story Highlights: deepu murder case kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here