പോക്‌സോ കേസിൽ പ്രതിയായി ഓർത്തഡോക്‌സ് വൈദികനെതിരെ നടപടിയുമായി സഭ

പോക്‌സോ കേസിൽ പ്രതിയായ വൈദികനെതിരെ ഓർത്തഡോക്‌സ് സഭ നടപടി. പത്തനംതിട്ട കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനായ പോണ്ട്‌സൺ ജോണിനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റിയാതായി സഭ നേതൃത്വം അറിയിച്ചു. ഓർത്തഡോക്ൾസ് സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. ( church against pocso case priest )
കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.
വൈദികനെ ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോടാണ് ഇയാൾ അതിക്രമം കാണിച്ചത്. പത്തനംതിട്ട പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: church against pocso case priest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here