ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ മലയാളി താരത്തിന് അട്ടിമറി ജയം; ട്രീസ–ഗായത്രി സഖ്യം സെമിയില്‍

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റന്‍ വനിത ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിലെത്തി. വനിത ഡബിള്‍സ് ക്വാര്‍ട്ടറില്‍ കൊറിയന്‍ സഖ്യത്തെ മൂന്ന് ഗെയിം പോരാട്ടത്തില്‍ തോല്‍പിച്ചു. തോൽപിച്ചത് കൊറിയയുടെ ലീ സോഹി- ഷിൻ ഷ്വങ് സഖ്യത്തെയാണ്( 14-21, 22-20,21-15).
Read Also : സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…
ആദ്യഗെയിം നഷ്ടമായ ശേഷമാണ് ട്രീസ–ഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ എത്തി. ലോക മൂന്നാം നമ്പര്‍താരം ഡെന്‍മാര്‍ക്കിന്‍റെ ആന്‍ഡേഴ്സ് ആന്‍റന്‍സനെയാണ് ലക്ഷ്യ സെന്‍ അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലക്ഷ്യ സെന്നിന്‍റെ വിജയം. അതേസമയം പി.വി.സിന്ധുവും കെ.ശ്രീകാന്തും, സൈന നെഹ്‌വാളും രണ്ടാം റൗണ്ടില്‍ പുറത്തായി.ജപ്പാന്‍റെ സയാക തകഹാഷിയോടാണ് സിന്ധു തോറ്റത്.
Story Highlights: all-england-gopichand-jolly-massive-upset-semifinals