Advertisement

പ്രശസ്ത നാടകകൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ മധു മാഷ് അന്തരിച്ചു

March 19, 2022
Google News 1 minute Read

പ്രശസ്ത നാടകകൃത്ത് മധു മാഷ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് കെ.കെ.മധുസൂദനന്‍ എന്ന മധു മാഷ്.
ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്, കറുത്ത വാര്‍ത്ത, കലിഗുല, തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. സംഘഗാനം, ഷട്ടര്‍, ലീല തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചു. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ട്രെയിനിങ് കോളജിലെ അധ്യാപക പരിശീലനകാലത്ത് നക്സല്‍ പ്രസ്ഥാനവുമായി അടുത്തു.

വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. കേസില്‍ വിട്ടയച്ച ശേഷം ബേപ്പൂര്‍ ഗവ എല്‍പി സ്‌കൂളില്‍ അധ്യാപകനായി. കുറ്റിച്ചിറ ഗവ എല്‍പി, കെയിലാണ്ടി ഗവ മാപ്പിള സ്‌കൂള്‍, കുറ്റിച്ചിറ ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു. ഭാര്യ: ഉഷാറാണി. മക്കള്‍: വിധുരാജ് (ഫോട്ടോ ഗ്രാഫര്‍, മലയാള മനോരമ), അഭിനയ രാജ്.

Story Highlights: Madhu Mash has passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here