ഹോളി ആഘോഷത്തിനിടെ മദ്യലഹരിയിൽ സ്വയം നെഞ്ചിൽ കത്തികൊണ്ട് കുത്തി; യുവാവിന് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇൻഡോറിൽ ഹോളി ആഘോഷിക്കുന്നതിനിടെ മദ്യലഹരിയിൽ സ്വയം നെഞ്ചിൽ കത്തികൊണ്ട് കുത്തി 38 കാരന് ദാരുണാന്ത്യം. ഹോളി ആഘോത്തിനിടെ കയ്യിലിരുന്ന കത്തികൊണ്ട് അബദ്ധത്തിൽ സ്വയം കുത്തുകയായിരുന്നു. കൈയിൽ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാൽ സോളങ്കിക്കാണ് കുത്തേറ്റത്.
സ്റ്റണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സ്വയം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യപിച്ച ഇയാൾ , സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു.
A man succumbed to injuries in Indore, he was dancing with a knife in his hand during holi celebrations stabbed himself, he was taken to a hospital where the doctors declared him dead @ndtv @ndtvindia pic.twitter.com/7tbGC9T9BB
— Anurag Dwary (@Anurag_Dwary) March 19, 2022
സോളങ്കിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സോളങ്കിയുടെ ശരീരത്തിലേറ്റ മുറിവ് ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Story Highlights: Man stabs himself while dancing during Holi celebrations, dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here