ഐഎസ്എൽ കാണാൻ പോയ യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
March 20, 2022
1 minute Read

ഐഎസ്എൽ മത്സരം കാണാൻ ഗോവയിൽ പോയ രണ്ട് യുവാക്കൾ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനിലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്.
Read Also : ഐഎസ്എൽ ടിക്കറ്റ് കിട്ടാനില്ല; നിരാശയിൽ ആരാധകർ
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് ടീമംഗം റബീറിന്റെ ബന്ധുവാണ് അപകടത്തിൽ മരിച്ച ജംഷീർ. കാസർഗോഡ് ഒതുക്കുങ്ങലിൽ നിന്ന് കാറിൽ യാത്ര തിരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാനനിമിഷം ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Story Highlights: isl fans died in accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement