Advertisement

സന്തോഷത്തിന്റേയും സംതൃപ്തിയുടേയും സൂചികയിൽ അബുദാബി മുന്നിൽ; സർവേ റിപ്പോർട്ട്

March 21, 2022
Google News 2 minutes Read

സന്തോഷത്തിന്റേയും സംതൃപ്തിയുടേയും സൂചികയിൽ അബുദാബി മുന്നിലെന്ന് സർവേ റിപ്പോർട്ട്. അന്താരാഷ്ട്ര സന്തോഷ ദിനമായ മാർച്ച് 20 നാണ് ഫലം പുറത്തുവന്നത്. ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ് സന്തോഷത്തിന്റേയും ക്ഷേമത്തിന്റേയും സൂചിക. സന്തോഷത്തിന്റെ സൂചികയിൽ 7.8 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജീവിത സംതൃപ്തി സൂചികയിൽ 6.68 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. താമസ സംതൃപ്തി 67.9 ശതമാനത്തിൽ നിന്ന് 69.8 ശതമാനമായി വർധിച്ചു.

അതേസമയം നിലവിലെ ഭവന വരുമാന സൂചികയിലെ സംതൃപ്തി 33 ശതമാനത്തിൽ നിന്ന് 38.5 ശതമാനമായും ഉയർന്നു. നിലവിൽ ലോക ഹാപ്പിനസ് റിപ്പോർട്ട് 2020ന്റെ ഭാഗമായ ഹാപ്പിനസ് ആൻഡ് കംഫർട്ട് ഇൻഡക്സിൽ അബുദാബി ഒന്നാം സ്ഥാനത്താണ്.

Read Also : വിദേശികളുടെ വിസ നിരക്കുകൾ കുറച്ച് ഒമാൻ

സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും ഉയർന്ന നിലവാരമുള്ള ജീവിതം പ്രദാനം ചെയ്യുന്നതിനുമുള്ള യുഎഇയുടെ പ്രവർത്തനങ്ങളുടെ ശ്രമമാണ് ഈ നേട്ടമെന്നും അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ജനങ്ങളുടെ സംരക്ഷണവും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതും, മെച്ചപ്പെട്ട ജീവിത നിലവാരവും സന്തോഷം വർധിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Abu Dhabi records increase in happiness, satisfaction rates: Survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here