Advertisement

ജോലി കഴിഞ്ഞ് രാത്രി 10 കിലോമീറ്റര്‍ വീട്ടിലേക്ക് ഓട്ടം; പ്രദീപ് മെഹ്‌റയ്ക്ക് സഹായപ്രവാഹം

March 23, 2022
Google News 2 minutes Read
Running 10km home at night

ജോലി കഴിഞ്ഞ് രാത്രി പത്ത് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടുന്ന പ്രദീപ് മെഹ്‌റ എന്ന ചെറുപ്പക്കാരനാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ താരം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്, വ്യവസായി ആനന്ദ് മഹീന്ദ്ര, പുനെ പൊലീസ് തുടങ്ങി നിരവധി പേരാണ് പ്രദീപിന്റെ വൈറല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

സംവിധായകന്‍ വിനോദ് കാപ്രി പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രദീപിനെ ലോകമറിഞ്ഞത്. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിത ലക്ഷ്യം കൂടി നേടുന്നതിന്റെ ഭാഗമായാണ് പ്രദീപ് 10 കിലോമീറ്റര്‍ ഓട്ടം എന്ന മാര്‍ഗം തെരഞ്ഞെടുത്തത്. സൈന്യത്തില്‍ ചേരാനാണ് പ്രദീപിന്റെ ആഗ്രഹമെന്നറിഞ്ഞപ്പോള്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിരവധി പേരാണ് പ്രദീപിന് പിന്തുണയുമായി എത്തിയത്.

‘ശുദ്ധസ്വര്‍ണം’ എന്ന തലക്കെട്ടിനൊപ്പമാണ് വിനോദ് കാപ്രി വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നോയിഡയിലെ തെരുവിലൂടെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കോടുകയായിരുന്നു പ്രദീപ് മെഹ്‌റ. തന്റെ വാഹനത്തില്‍ വീട്ടിലെത്തിക്കാമെന്ന് വിനോദ് കാപ്രി അറിയിച്ചെങ്കിലും സൈന്യത്തില്‍ ചേരാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഈ ഓട്ടമെന്നായിരുന്നു പ്രദീപിന്റെ സ്‌നേഹത്തോടെയുള്ള മറുപടി. തോളില്‍ ഒരു ബാഗുമിട്ടാണ് ഈ യുവാവ് 10 കിലോമീറ്റര്‍ ഓടുന്നത്.

Read Also : പിതാവ് സമ്മാനിച്ച മഹീന്ദ്ര ഥാറിലൂടെ തുടക്കം; ഓഫ് റോഡ് റൈഡില്‍ താരമായി മലയാളി യുവതി

സൈന്യത്തില്‍ ചേരാന്‍ പരിശീലനത്തിനുള്ള സഹായം നല്‍കുമെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്.ജനറല്‍ ദുവ ട്വീറ്റ് ചെയ്തു. നിര്‍മാതാവ് അതുല് കാസ്‌ബേക്കര്‍ പ്രദീപിന് സ്‌പോര്‍ട്‌സ് കിറ്റും സമ്മാനിച്ചു. നോയിഡ ജില്ലാ മജിസ്‌ട്രേറ്റും യുവാവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘നമുക്കെല്ലാവര്‍ക്കും പ്രദീപ് ഏറെ പ്രചോദനമാണ്. ഞാനും അദ്ദേഹത്തിന്റെ ആരാധകനായി മാറി. പ്രദീപിന്റെ സുഖമില്ലാത്ത അമ്മയുടെ ചികിത്സയ്ക്കായി എല്ലാ സഹായവും ഉറപ്പുവരുത്തും. അവര്‍ക്ക് താത്പര്യമുള്ള സ്ഥലത്തായിരിക്കും ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക’. നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് പ്രതികരിച്ചു.

Story Highlights: Running 10km home at night

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here