കോൺഗ്രസ് മുക്ത ഭാരതം ചിലരുടെ സ്വപ്നം മാത്രം താരിഖ് അൻവർ

ഇന്ത്യൻ ചരിത്രത്തിൻ്റെ ഭാഗമായ പ്രസ്ഥാനമാണ് കോൺഗ്രസെന്നും കോൺഗ്രസ് മുക്ത ഭാരതം എന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും എഐസിസി ജന.സെക്രട്ടറി താരിഖ് അൻവർ. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ബിജെപി ഭരണത്തിൽ ജനം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ( Congress free India is only a dream of some: Tariq Anwar )
കോൺഗ്രസ് മധ്യമേഖലാ സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അംഗത്വ വിതരണത്തിൻ്റെ ഭാഗമായി 50 ലക്ഷം മെമ്പർമാരെ ചേർക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞു. ഉത്തരേന്ത്യയിലെ കോൺഗ്രസിൻ്റെ പരാജയം കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിക്കുകയാണ്.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
കെ റെയിൽ കേരളത്തിലെ മറ്റൊരു നന്ദിഗ്രാം ആവും. സമരം തീരുമ്പോൾ സിപിഐഎം കേരളത്തിൽ ഇല്ലാതാവും. കെ റെയിൽ സമരസമിതിക്ക് ഒപ്പം കോൺപ്രസ് പ്രവർത്തകരും നേതാക്കളും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
25 മുതൽ 31 വരെ അംഗത്വ വാരം നടക്കും. മാർച്ച് 30 സമ്പൂർണ്ണ മെമ്പർഷിപ്പ് പൂർത്തീകരണ ദിനം.
Story Highlights: Tariq Anwar says Congress free India is only a dream of some
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here