Advertisement

കോഴിക്കോട് കെ.എസ്.ആർ.ടി.സി അധിക സർവീസില്ല; മന്ത്രിയുടെ നിർദേശം അവ​ഗണിച്ചു

March 24, 2022
Google News 1 minute Read
kozhikodu ksrtc

അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ അധിക സർവീസ് നടത്തണമെന്ന ​ഗതാ​ഗത മന്ത്രിയുടെ നിർദേശം അവ​ഗണിച്ച് കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി അധികൃതർ. ബസുകളും ജീവനക്കാരും തീരെ കുറവായതിനാൽ അധിക സർവീസ് നടത്താനാവില്ലെന്നാണ് വിശദീകരണം.

സമരത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്ന് മന്ത്രി ആന്റണി രാജി അറിയിച്ചിരുന്നു. മുഴുവൻ ബസുകളും സർവീസ് നടത്തണമെന്നാണ് മന്ത്രിയുടെ കർശന നിർദേശം.
മറ്റ് ജില്ലകൾ തിരക്കനുസരിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ക്രമീകരിക്കുമ്പോഴാണ് കോഴിക്കോട് ജില്ലയിൽ മാത്രം അധിക സർവീസുകളില്ലാത്തത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക, മിനിമം ചാര്‍ജ് 12 രൂപയാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് പണിമുടക്ക് നടത്തുന്നത്.

Read Also : വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരിയെ കുടുക്കി പൊലീസ്

12,000 സ്വകാര്യ ബസുകളിൽ കൊവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു. യാത്രാനിരക്കു വർധിപ്പിക്കാമെന്ന ആവശ്യം അംഗീകരിച്ചതാണെന്നും എന്നു മുതൽ കൂട്ടണം എന്നു മാത്രമാണ് ഇനി തീരുമാനിക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു വിശദീകരിച്ചു.

കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരം ചെയ്യാൻ ബസുടമകൾ തീരുമാനിച്ചത്.

Story Highlights: Kozhikode KSRTC has no additional service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here