അഫ്ഗാനിൽ പെൺകുട്ടികൾക്കായി ഹൈസ്‌കൂൾ തുറന്നു; മണിക്കൂറുകൾക്കകം അടച്ചു

അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ ഇന്ന് തുറന്നിരുന്നു. പിന്നാലെയാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
പുതിയ ഉത്തരവ് വരുന്നതു വരെ സിക്സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ അറിയിപ്പ്.
എന്നാൽ കാരണമെന്താണെന്ന് താലിബാൻ സർക്കാർ അറിയിച്ചിട്ടില്ല. സ്കൂളുകളിലേക്ക് മടങ്ങിയെത്താൻ കാത്തിരുന്ന പെൺകുട്ടികൾക്ക് നിരാശ സമ്മാനിച്ച ദിനമാണിതെന്ന് പറയേണ്ടി വരും. താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിൽ നിന്ന് അഭയാർഥി പ്രവാഹമുണ്ടായതിനാൽ, അധ്യാപകരുടെ ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുണ്ട്. പെൺകുട്ടികളുടേതടക്കം, ബുധനാഴ്ച എല്ലാ സ്കൂളുകളും തുറന്നുപ്രവർത്തിക്കുമെന്ന് കഴിഞ്ഞയഴ്ചയാണ് താലിബാൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സ്കൂൾ അടച്ചതായ റിപ്പോർട്ടുകൾ വന്നത്.
Read Also : അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതോടെ സ്ത്രീകൾ കനത്ത മനുഷ്യാവകാശ ലംഘനമാണ് നേരിട്ടത്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പാടെ നിഷേധിച്ചതിനു പുറമേ സ്ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒട്ടുമിക്ക ജോലികൾ ചെയ്യുന്നതിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് ഇപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.
Story Highlights: Taliban closes Afghan girls’ schools hours after reopening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here