Advertisement

ഏപ്രില്‍ മാസം മുതല്‍ ബിഎംഡബ്ല്യു വാഹനങ്ങള്‍ക്ക് വില കൂടും

March 26, 2022
Google News 2 minutes Read

ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളുടേയും വില 3.5 ശതമാനം വര്‍ധിപ്പിക്കും. പുതുക്കിയ വില ഏപ്രില്‍ മാസം മുതലാണ് നിലവില്‍ വരുന്നത്. അസംസ്‌കൃത വസ്തുക്കളുടേയും വിതരണത്തിന്റേയും ചെലവ് ഉയര്‍ന്നതിനാലാണ് വില കൂട്ടുന്നതെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു.(bmw car price hike)

2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, M 340i, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7 സീരീസ്, X1, X3, X4, X5, X7, MINI എന്നിവയുള്‍പ്പെടെ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിരവധി വാഹനങ്ങളും ബിഎംഡബ്ല്യു ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

ഏപ്രില്‍ മുതല്‍ ബെന്‍സ് കാറുകളുടെ വിലയും ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വില വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനവുമായി ബിഎംഡബ്ല്യുവും രംഗത്തെത്തുന്നത്. ബെന്‍സ് വാഹനങ്ങളുടെ വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ മുതല്‍ ഉണ്ടാകാനിരിക്കുന്നത്.

Story Highlights: bmw car price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here