Advertisement

സത്യമെന്താണെന്ന് ആര്‍ക്കുമറിയില്ല; പീഡന ആരോപണത്തില്‍ നിരപരാധിയെന്ന് ശ്രീകാന്ത് വെട്ടിയാര്‍

March 26, 2022
Google News 2 minutes Read
sreekanth Vettiyar me too allegartion

പീഡന ആരോപണത്തില്‍ താന്‍ നിരപധിയാണെന്ന് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍. മീ ടൂ ആരോപണം മാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.(sreekanth Vettiyar me too allegartion)

ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ സത്യം കോടതി മുഖേന എല്ലാവരും അറിയും. എതിര്‍കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ പിന്തുണയോ കേസില്‍ നിന്ന് ഊരിപ്പോരാനുള്ള സാമ്പത്തിക ശേഷിയോ തനിക്കില്ല. നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

‘പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക..

എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും.

നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി സംസാരിക്കാം. ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക’. ശ്രീകാന്ത് പ്രതികരിച്ചു.

പീഡനാരോപണത്തില്‍ ശ്രീകാന്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍. വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിക്കപ്പെട്ടത്. എന്നാല്‍ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു

Story Highlights: sreekanth Vettiyar me too allegartion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here