ഭൂമിയിടപാട് അന്വേഷണം സ്റ്റേ ചെയ്യണം; കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രിം കോടതിയിൽ

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിൽ കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രിം കോടതിയിൽ. അന്വേഷണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പള്ളിവക സ്വത്തുക്കളെ പറ്റി അന്വേഷിക്കാൻ കഴിയില്ല. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി നദ്ദക്കണമെന്ന് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.(alencherry approaches supreme court)
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
സര്‍ക്കാരിന്‍റെ പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Story Highlights: alencherry approaches supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here