Advertisement

പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം വരുന്നു

March 28, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ. നാ​ലു​വ​ർ​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. കേ​ന്ദ്ര​ത്തി​​ന്റെ വി​ശ​ദ​മാ​യ പ്ലാ​നും ടെ​ൻ​ഡ​റി​നു​ള്ള രേ​ഖ​ക​ളും പൂ​ർ​ത്തി​യാ​ക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് 2,50,800 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്.

ക്രൂ​ഡോ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ, എ​ണ്ണ പ​ര്യ​വേ​ക്ഷ​ണം, സാ​ങ്കേ​തി​ക വി​ദ്യാ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​വു​പു​ല​ർ​ത്താ​നും സാ​ങ്കേ​തി​ക​മാ​യി രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നും ഗ​വേ​ഷ​ണ​കേ​ന്ദ്രം വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. നോ​ൺ അ​സോ​സി​യേ​റ്റ​ഡ്​ ഗ്യാ​സ്​ ഉ​ൽ​പാ​ദ​നം, വ​ൻ​തോ​തി​ൽ എ​ണ്ണ ഉ​ൽ​പാ​ദ​ന​വും ശു​ദ്ധീ​ക​ര​ണം, ശു​ദ്ധീ​ക​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ പെ​ട്രോ​കെ​മി​ക്ക​ൽ, എ​ണ്ണ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്ക​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ, പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​​ണ്ടെ​ത്ത​ൽ എ​ന്നി​വ​ അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​ കേ​ന്ദ്ര​ത്തി​​ന്റെ പ്ര​വ​ർ​ത്ത​ന​ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും.

Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​കേ​ന്ദ്രത്തിൽ 28 ടെ​ക്നോ ലാ​ബു​ക​ളും 300 ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സ് സെന്ററും സ​ജ്ജീ​ക​രി​ക്കും. 400ൽ അധികം വി​ദ​ഗ്ധ ജീ​വ​ന​ക്കാ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​​ന്റെ ഭാ​ഗ​മാ​കും. പെ​ട്രോ​ളി​യം മേ​ഖ​ല​യ്ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന അറിവുകൾ സം​ഭാ​വ​ന ചെ​യ്യാ​ൻ കു​വൈ​ത്തി​ലെ നി​ർ​ദി​ഷ്​​ട ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ പെ​ട്രോ​ളി​യം റി​സ​ർ​ച്ച് സെന്ററായി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം മാറുമെന്നാണ് അ​ധി​കൃ​ത​ർ വ്യക്തമാക്കുന്നത്.

Story Highlights: International Petroleum Research Center will arrive in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement