Advertisement

‘ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്?’; 2014ൽ കോലി പറഞ്ഞത് വെളിപ്പെടുത്തി പാർത്ഥിവ് പട്ടേൽ

March 28, 2022
Google News 1 minute Read

2014 ഐപിഎലിൽ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന അഭ്യർത്ഥന വിരാട് കോലി പരിഗണിച്ചില്ലെന്ന് പാർത്ഥിവ് പട്ടേൽ. ഐപിഎലിൽ കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റനായിരുന്ന സമയത്താണ് ടീം അംഗമായ പാർത്ഥിവ് ഇങ്ങനെയൊരു അഭ്യർത്ഥന മുന്നോട്ടുവച്ചത്. എന്നാൽ, കോലി ഇത് തള്ളുകയായിരുന്നു എന്ന് പാർത്ഥിവ് പറഞ്ഞു. ക്രിക്ക്‌ബസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാർത്ഥിവിൻ്റെ വെളിപ്പെടുത്തൽ.

“2014ൽ ഞാൻ ആർസിബിയിലായിരുന്നപ്പോൾ ബുംറ എന്ന പേരിൽ ഒരു ബൗളറുണ്ടെന്ന് ഞാൻ കോലിയോട് പറഞ്ഞു. അവനെ ഒന്ന് പരിഗണിക്കണമെന്നും പറഞ്ഞു. അപ്പോൾ കോലി മറുപടി പറഞ്ഞത്, “വിട്ടുകള, ഈ ബുംറ, വുംറയൊക്കെ എന്ത് ചെയ്യാനാ?” എന്നായിരുന്നു. 2013ലാണ് ബുംറയെ ആദ്യമായി മുംബൈ ടീമിലെടുത്തത്. 2014ഉം 2015ഉം ബുംറയ്ക്ക് നല്ല സീസണായിരുന്നില്ല. 2015 സീസൺ പാതിവച്ച് ബുംറയെ തിരികെ അയക്കുമെന്നൊക്കെ ചർച്ചകൾ നടന്നു. പക്ഷേ, അവൻ പതിയെ മികവ് കാണിച്ചു. മുംബൈ അവനെ നന്നായി പിന്തുണയ്ക്കുകയും ചെയ്തു. അത് അവനെ മികച്ച താരമാക്കി.”- പാർത്ഥിവ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായാണ് പാർത്ഥിവും ബുംറയും കളിച്ചിരുന്നത്. 2013ൽ മുംബൈ ഇന്ത്യൻസിലെത്തിയ ബുംറ സീസണിൽ 2 മത്സരങ്ങൾ മാത്രം കളിച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തി. അടുത്ത സീസണിൽ 11 മത്സരം കളിച്ച് അഞ്ച് വിക്കറ്റും 2015ൽ 4 മത്സരം കളിച്ച് 3 വിക്കറ്റും സ്വന്തമാക്കിയ ബുംറ 2016ലാണ് കരിയർ ബ്രേക്ക് പ്രകടനം നടത്തിയത്. 2016 സീസണിൽ 14 മത്സരങ്ങൾ കളിച്ച് 15 വിക്കറ്റ് വീഴ്ത്തിയ താരം ആ വർഷം തന്നെ ഇന്ത്യക്കായി അരങ്ങേറി. നിലവിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പേസറാണ് ബുംറ.

Story Highlights: parthiv patel jasprit bumrah virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here