Advertisement

പെട്രോൾ, ഡീസൽ വില നാളെയും കൂടും

March 28, 2022
Google News 2 minutes Read
petrol d

രാജ്യത്ത് പെട്രോൾ, ഡീസൽ വില നാളെയും വർധിക്കും. ഒരു ലിറ്റർ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിക്കുകയെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ക്രമമായി ഉയർന്നിരുന്നു. ( Petrol and diesel prices will go up tomorrow )

Read Also :

ഇന്ധന വിലയിൽ ഇന്നലെയും വർധനവുണ്ടായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 32 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ നാലര രൂപയുടെ വർധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.

Story Highlights: Petrol and diesel prices will go up tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here