ഐഎൻഎൽ സംസ്ഥാന കൗൺസിൽ യോഗം നാളെ; മന്ത്രിയെ പിൻവലിക്കൽ ഉൾപ്പടെ ചർച്ചചെയ്യും
March 29, 2022
1 minute Read

ഐഎൻഎൽ സംസ്ഥാന കൗൺസിൽ യോഗം നാളെ ചേരും. വഹാബ് വിഭാഗത്തിന്റെ യോഗത്തിൽ മന്ത്രിയെ പിൻവലിക്കൽ ഉൾപ്പടെ ചർച്ചചെയ്യും.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് വർത്തക മണ്ഡലം ഹാളിൽ വച്ചാണ് യോഗം ചേരുക. 14 ജില്ലകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 2022-25 കാലയളവിലെ സംസ്ഥാന കമ്മിറ്റിയെ കൗൺസിൽ തെരഞ്ഞെടുക്കും. പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ, പോഷക സംഘടന കമ്മിറ്റികളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
Story Highlights: inl meeting tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement