റിഹാന്ന പിറക്കാനിരിക്കുന്ന കുഞ്ഞിന് രാകേഷ് ടിക്കായത്തിന്റെ പേര് നൽകിയെന്ന് പ്രചാരണം [24 Fact Check]

പോപ് ഗായിക റിഹാന്ന പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിന് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്റെ പേര് നൽകിയെന്ന് പ്രചാരണം. ( rihanna baby name fact check )
ദ ഇൻഡിപെൻഡന്റ് എന്ന ബ്രിട്ടീഷ് മാധ്യമത്തിന്റെ സ്‌ക്രീൻഷോട്ടാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. സ്‌ക്രീൻഷോട്ടിൽ റിഹാന്ന കുഞ്ഞിന് രാകേഷ് ടിക്കായത്തെന്ന് പേര് നൽകിയെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ ദ ഇൻഡിപെൻഡന്റ് ഇത്തരത്തിൽ ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
മാർച്ച് 14ന് റിഹാന്നയുടെ ‘പ്രഗ്‌നൻസി സ്‌റ്റൈലിനെ’ കുറിച്ചുള്ള വാർത്തയുടെ സ്‌ക്രീൻഷോട്ട് എടുത്ത്, അതിൽ ഫോട്ടോഷിപ്പ് ചെയ്താണ് തെറ്റായ സ്‌ക്രീൻഷോട്ട് നിർമിച്ചിരിക്കുന്നത്.

ശരിയായ വാർത്തയുടെ സ്‌ക്രീൻഷോട്ടിലെ ‘വെരിഫൈഡ്’ ഐക്കൺ പരിശോധിച്ചാൽ തട്ടിപ്പ് മനസിലാകും. ശരിയായ വേരഫൈഡ് ഐക്കണിന് ഇളം നീല നിറമാണ്. എന്നാൽ വ്യാജ സ്‌ക്രീൻഷോട്ടിലെ ‘വെരിഫൈഡ്’ ഐക്കണ് കടും നീല നിറമാണ്.
Story Highlights: rihanna baby name fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here