Advertisement

ഇതുവരെ ആത്മഹത്യ ചെയ്തത് 300 ലേറെ നായകൾ; ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും ഒരു പാലം

March 30, 2022
Google News 2 minutes Read
dogs suicide overtoun bridge Scotland

മൃഗങ്ങൾ ആത്മഹത്യ ചെയ്യുമോ ? മൃഗങ്ങളുടെ ആത്മഹത്യയ്ക്ക് ശാസ്ത്രീയ അടിത്തറയില്ല. പക്ഷേ ശാസ്ത്രീയ അടിത്തറയില്ലാതെ സംഭവിക്കുന്ന ചില പ്രതിഭാസങ്ങൾക്ക് ഒരു വിശദീകരണം പോലും നൽകാൻ സാധിക്കാതെ നോക്കുകുത്തി പോലെ നോക്കി നിൽക്കേണ്ടി വരാറുണ്ട് മനുഷ്യന്. അത്തരമൊരു സംഭവത്തിന് മൂക സാക്ഷിയാണ് സ്‌കോട്ട്‌ലൻഡ്. ( dogs suicide overtoun bridge Scotland )

സ്‌കോട്ട്‌ലൻഡിലെ ഡംബാർട്ടണിലെ ഓവർട്ടൺ പാലത്തിൽ നിന്ന് താഴേക്ക് ചാടി ഇതുവരെ ആത്മഹത്യ ചെയ്തത് 300 ലേറെ നായകളാണ്. അന്തർദേശീയ മാധ്യമമായ ന്യൂയോർക്ക് ടൈംസ് വരെ റിപ്പോർട്ട് ചെയ്ത നായകളുടെ ആത്മഹത്യാ കണക്കുകൾ കേട്ട് ഞെട്ടുകയാണ് ലോക ജനത.

പ്രഥമദൃഷ്ടിയിൽ തന്നെ അസ്വാഭാവികത തോന്നിക്കുന്നതാണ് ഓവർട്ടൺ പാലം. 1895 ൽ ആർക്കിടക്ട് എച്ച്.ഇ മിൽനറാണ് പാലത്തിന്റെ ശിൽപി. ചായമെല്ലാം തേഞ്ഞുപോയ, പായൽ പിടിച്ച ചുറ്റുമതിൽ…ഇരുവശവും കാടുകയറിയ നിലയിൽ മരങ്ങളും വള്ളിപ്പടർപ്പുകളും പടർന്നിരിക്കുന്നു. ആരെയും അസ്വസ്ഥമാക്കുന്ന നിശബ്ദധ….നിഗൂഢത നിറഞ്ഞ ഈ പാലം 50 അടി ഉയരത്തിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. താഴെ വെള്ളമില്ല, വെറും കല്ലുകൾ മാത്രം. വീണയുടൻ ജീവനെടുക്കാൻ പാകത്തിന് കൂർത്ത കരുത്തുറ്റ പാറക്കല്ലുകൾ..!

dogs suicide overtoun bridge Scotland

Read Also : കൂട്ടനൃത്തം ചെയ്ത് മരണപ്പെട്ട 400 ആളുകളും തണുത്തുറഞ്ഞ പെൺകുട്ടിയും; ചുരുളഴിയാത്ത 7 രഹസ്യങ്ങൾ

നായകൾ ഈ പാലത്തിൽ എത്തുമ്പോൾ വിചിത്ര സ്വഭാവം കാണിക്കുന്നു എന്നതാണ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നത്. 2014 ൽ പാലത്തിൽ വച്ച് വളർത്തുനായയെ നഷ്ടപ്പെട്ട ആലിസ് പറയുന്നതിങ്ങനെ :’ ഞാനും എന്റെ മകനും ഞങ്ങളുടെ വളർത്തുനായ കാസിയും പാലത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് എന്തോ കണ്ടത് പോലെ കാസി നിന്നു. പാലത്തിന് മുകളിലേക്കാണ് കാസ് നോക്കി നിന്നത്. പെട്ടെന്ന് കാസി പാലത്തിന് മുകളിലൂടെ എടുത്ത് ചാടുകയായിരുന്നു. അവൻ അവിടെ എന്തോ കണ്ടു എന്നത് ഉറപ്പാണ്. കാരണം ഒരിക്കലും ഇങ്ങനെയൊന്നും പ്രവർത്തിക്കാത്ത നായക്കുട്ടിയായിരുന്നു അവൻ’.

dogs suicide overtoun bridge Scotland

നായകൾക്ക് എന്തുകൊണ്ടാണ് പാലത്തിൽ നിന്ന് എടുത്ത് ചാടാൻ തോന്നുന്നത് എന്നതിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം അസാധാരണ സംഭവങ്ങൾക്ക് പിന്നിൽ ആരോപിക്കപ്പെടുന്ന ‘പ്രേതബാധ’ തന്നെയാണ് ഇവിടെയും നാട്ടുകാർ പറഞ്ഞുനടക്കുന്നത്.

ആ കഥ ഇങ്ങനെ – പതിറ്റാണ്ടുകൾക്ക് മുൻപാണ്…1908 ലാണ് വൈറ്റ് ലേഡി ഓഫ് ഓവർട്ടണിന്റെ ഭർത്താവ് മരണപ്പെടുന്നത്. 30 വർഷത്തോളം ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്ത് കഴിഞ്ഞ വൈറ്റ് ലേഡി ഒുവിൽ ഈ പാലത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് മുതൽ അവരുടെ ആത്മാവ് പാലത്തിലൂടെ ഗതികിട്ടാതെ അലഞ്ഞു നടക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്…ഓവർട്ടൺ കോട്ടയുടെ ജനാലയിൽ അവരുടെ രൂപം കണ്ടുവെന്ന അവകാശവാദവുമുണ്ട്…

dogs suicide overtoun bridge Scotland

പക്ഷേ എന്തുകൊണ്ടാണ് നായകൾ മാത്രം അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് ? ഇതിനുള്ള ഉത്തരം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു….

Story Highlights: dogs suicide overtoun bridge Scotland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here