സൗദി ഫിലിം ഫെസ്റ്റിവൽ: മത്സരിക്കാനുള്ള അപേക്ഷകൾ ഇന്നുകൂടി സമർപ്പിക്കാം

എട്ടാം സൗദി ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാനുള്ള അപേക്ഷകൾ ഇന്നുകൂടി സമർപ്പിക്കാമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ ‘ഇത്ര’യിൽ ജൂൺ രണ്ടു മുതൽ ഒമ്പതു വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നിരവധി പരിമിതികളോടെയാണ് ഫിലിം ഫെസ്റ്റിവൽ നടത്തിയത്. എന്നാൽ, ഇത്തവണ ആഗോള സിനിമാ പ്രതിഭകളുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ കൂടുതൽ തിളക്കത്തോടെ മേള സംഘടിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇത്തവണത്തെ അതിഥി രാജ്യം ചൈനയാണ്.
Read Also : ഷാർജയിൽ ഇഫ്താർ ടെന്‍റുകൾ തുടങ്ങാൻ അനുമതി
മേളയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് www.saudifilmfestival.org എന്ന ഫെസ്റ്റിവൽ വെബ്‌സൈറ്റിലൂടെയാണ്. ഷോർട്ട് ഫിലിമുകൾ, ഫീച്ചർ ഫിലിമുകൾ, ചിത്രീകരിച്ചിട്ടില്ലാത്ത തിരക്കഥകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ‘ഗൾഫ് ഫിലിം അവാർഡിൽ’ പങ്കെടുക്കാനും മികച്ച ചിത്രങ്ങൾ നിർദേശിക്കാനും ഗൾഫ് ചലച്ചിത്ര പ്രവർത്തകരോട് ഫെസ്റ്റിവൽ മാനേജ്‌മെന്റ് നിർദേശിച്ചിരുന്നു.
ഇവർ നിർദേശിക്കുന്ന ചിത്രങ്ങൾതന്നെയാണ് ജൂറി തെരഞ്ഞെടുക്കുന്നതെങ്കിൽ അതിന് പ്രത്യേക സമ്മാനങ്ങളും ലഭ്യമാക്കും. സിനിമയുമായി ബന്ധപ്പെട്ട പുസ്തകപ്രകാശനങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ തുടങ്ങിയവയും സംഘടിപ്പിക്കും. കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷന്റെ ദമാം ശാഖ 2008ലാണ് സൗദി ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്.
Story Highlights: Saudi Filmfilm fest Festival: Applications for the competition can still be submitted today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here