കശ്മീർ ഫയൽസ് കണ്ടവർക്ക് ഡിസ്‌കൗണ്ട്, ടിക്കറ്റ് കാണിച്ചാൽ 20% കിഴിവ്; പിന്നാലെ ഭീഷണിയും

കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമോയമാക്കി വിവേക് അഗ്നിഹോത്രി ഒരുക്കിയ ചിത്രമാണ് ‘ദി കശ്മീർ ഫയല്‍സ്’. അടുത്തിടെ റിലീസായ സിനിമകളിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതും ഏറെ വിമർശിക്കപ്പെട്ടതും ഈ ചിത്രമാണ്. ഇപ്പോൾ ഇതാ കശ്മീർ ഫയൽസ് കണ്ടവർക്ക് വിലക്കിഴിവിൽ പാൽ വിൽപന നടത്തുകയാണ് അനിൽ ശർമ്മയെന്ന മഹാരാഷ്ട്ര സ്വദേശി.
സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവർക്ക് 20 ശതമാനം ഡിസ്‌കൗണ്ടാണ് അനിൽ നൽകുന്നത്. ‘സിനിമ താൻ കണ്ടു. കശ്മീരിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല, പക്ഷേ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിനാൽ പാലിന് കിഴിവ് നൽകാൻ തീരുമാനിച്ചു’ – ശർമ്മ പറയുന്നു. സംഭവം വൈറലായതിന് പിന്നാലെ തനിക്ക് ഭീഷണി കോളുകൾ ലഭിച്ചതായി ശർമ്മ പരാതിപ്പെട്ടു.
തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി നിരവധി കോളുകൾ വരുന്നുണ്ട്. പാൽ വിൽപ്പന തടയുമെന്നും അജ്ഞാതൻ പറഞ്ഞതായി ശർമ്മ കൂട്ടിച്ചേർത്തു. പന്ത്‌നഗർ പൊലീസ് സ്‌റ്റേഷനിൽ അനിൽ പരാതി നൽകിയിട്ടുണ്ട്. വധഭീഷണിയെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ചിലർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: Milk seller threatened for offering discount on milk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here