Advertisement

‘അഭിഭാഷകരുടേത് കോടതി അലക്ഷ്യം’; സമരത്തെ വിമർശിച്ച് കലാം പാഷ

April 2, 2022
Google News 2 minutes Read
kalam pasha against advocates

ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിലെ അഭിഭാഷകരുടെ സമരത്തെ വിമർശിച്ച്പാലക്കാട് ജഡ്ജി കലാം പാഷ. ( kalam pasha against advocates )

അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു. ‘നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാൽ ഏറ്റവും വേദനിക്കുന്നത് ഞാനായിരുന്നു’- കലാം പാഷ പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവരാണ് നിയമം ലംഘിക്കുന്നതെന്നും കോടതിയലക്ഷ്യ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കലാം പാഷ ചൂണ്ടിക്കാട്ടി. അഭിഭാഷകരും ന്യായാധിപരും നാണയത്തിന്റെ ഒരു വശമാണെന്നും കലാം പാഷ പറഞ്ഞു.

പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലക്കാട് ഗവ.മോയൻ എൽ.പി.സ്‌കൂളിൽ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

Read Also : നടിയെ ആക്രമിച്ച കേസ് : കോടതി രേഖകൾ ചോർന്നതിൽ തെളിവ് ഹാജരാക്കണമെന്ന് കോടതി

പിന്നാലെ നൃത്തം തടസപ്പെടുത്തിയ സംഭവത്തിൽ പങ്കില്ലെന്ന് പറഞ്ഞ് കലാം പാഷരംഗത്തുവന്നു. ബാർ അസോസിയേഷന് അയച്ച കത്തിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവനക്കാരൻ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. മതപരമായ കാരണങ്ങളാലാണ് നൃത്തം തടസപ്പെടുത്തിയതെന്ന അടിസ്ഥാന രഹിതമായ ആരോപണം വല്ലാതെ വേദനിപ്പിക്കുന്നതാണ്. ആറു വർഷം കർണാടക സം?ഗീതം അഭ്യസിച്ചിട്ടുള്ളയാളാണ് ഞാൻ. ഭരതനാട്യത്തിൽ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല. കോടതിയിലെ അഭിഭാഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് അദ്ദേഹം കത്തിൽ ഉന്നയിക്കുന്നത്.

Story Highlights: kalam pasha against advocates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here