Advertisement

റംസാൻ; തിരക്കേറുന്ന സമയങ്ങളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്ക്

April 2, 2022
Google News 2 minutes Read

അബുദാബിയിലെയും അൽ ഐനിലെയും പ്രധാനനിരത്തുകളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്കേർപ്പെടുത്തി. റംസാനിലെ ഗതാഗതത്തിരക്കും അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ. രാവിലെ എട്ടുമണിമുതൽ പത്തുമണിവരെയാണ് ബസുകൾക്കും ട്രക്കുകൾക്കും വിലക്കേർപ്പെടുത്തിയത്. അബുദാബിപൊലീസ് ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമ്പതിലധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന ബസുകൾക്കാണ് വിലക്ക്.

Read Also : ഷാർജയിൽ ഇഫ്താർ ടെന്‍റുകൾ തുടങ്ങാൻ അനുമതി

എന്നാൽ അൽ ഐനിൽ ട്രക്കുകൾക്ക് മാത്രമായിരിക്കും വിലക്ക്. ഉച്ചയ്ക്ക് രണ്ടുമണിമുതൽ നാലുമണിവരെ അബുദാബിയിലും അൽ ഐനിലും ട്രക്കുകൾക്ക് വിലക്കുണ്ടാകും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സമഗ്രമായ റഡാർ സംവിധാനങ്ങളാണ് നിരത്തുകളിൽ ഉള്ളതെന്നും പൊലീസ് അറിയിച്ചു.

Story Highlights: Ramadan: Heavy duty vehicles banned during peak hours in Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here