Advertisement

മന്ത്രി വി.ശിവന്‍കുട്ടിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

April 2, 2022
Google News 2 minutes Read
V Muraleedharan responds Sivankutty

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മന്ത്രി ആയപ്പോള്‍ വി.ശിവന്‍കുട്ടിയുടെ കറയൊന്നും മാഞ്ഞുപോകില്ല. ജനങ്ങളുടെ ആശങ്കകറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിക്കേണ്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു. ( V Muraleedharan responds Sivankutty )

വികസന വിരോധം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാണ് വി.മുരളീധരനെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കേന്ദ്ര മന്ത്രിയായതിന് ശേഷം ഒരു മൊട്ടു സൂചിയുടെ വികസനം പോലും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…

നേരത്തെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ സില്‍വര്‍ലൈന്‍ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാര്‍ എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴക്കൂട്ടം മേനംകുളത്താണ് പിണറായി വിജയന് ജയ് വിളിച്ച് വീട്ടമ്മ രംഗത്ത് വന്നത്. കഴക്കൂട്ടം സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ്.കവിതയുടെ വീട്ടില്‍ ആയിരുന്നു കേന്ദ്രമന്ത്രി സില്‍വര്‍ലൈന്‍ വിരുദ്ധ പ്രചരണവുമായി എത്തിയത്.

Read Also : കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍

പദ്ധതിക്ക് എതിരായ നിലപാടുകള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മ കേള്‍ക്കാന്‍ തയാറായില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും വിട്ടുനല്‍കുമെന്നും ഇവര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി ഭേദമില്ലാതെ വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചരണം തുടരുമെന്ന് വി. മുരളീധരനും പറഞ്ഞു.

Story Highlights: Union Minister V Muraleedharan responds to Minister V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here