Advertisement

ഷീറ്റുകള്‍ കിട്ടാനില്ല; ചമ്രവട്ടം റെഗുലേറ്റര്‍ ചോര്‍ച്ച അടയ്ക്കല്‍ നിര്‍ത്തിവയ്ക്കാന്‍ സാധ്യത

April 3, 2022
Google News 2 minutes Read

ഏറെ വിവാദം സൃഷ്ടിച്ച ചമ്രവട്ടം റെഗുലേറ്റര്‍ ചോര്‍ച്ച അടയ്ക്കല്‍ വീണ്ടും താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ സാധ്യത. ചോര്‍ച്ച അടയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഷീറ്റുകള്‍ ലഭ്യമാകാത്തതാണ് ജോലി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് നിന്നുമാണ് ഷീറ്റുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. (Chamravattam regulator is likely to stop leakage closure)

ചമ്രവട്ടം റഗുലേറ്ററിലെ ചോര്‍ച്ചയടയ്ക്കാന്‍ ഇനിയും 600ലേറെ ഷീറ്റ് പൈലുകള്‍ വേണം. ഇതുവരെ ആകെ 437 ഷീറ്റുകള്‍ ആണ് ഇവിടെ എത്തിച്ചിട്ടുള്ളത്.ഇതില്‍ 230 ഷീറ്റുകള്‍ ഇതുവരെ അടിച്ചു താഴ്ത്തിയിട്ടുണ്ട്. ബാക്കി പ്രവര്‍ത്തികള്‍ക്കായുള്ള ഷീറ്റുകള്‍ ഉടന്‍ എത്തിച്ചിട്ടില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വരും. വിദേശത്ത് നിന്നുമാണ് നിലവില്‍ ഷീറ്റുകള്‍ കേരളത്തിലെത്തേണ്ടത്. ഇതിനായി ഏകദേശം ആറ് കോടിയോളം രൂപ അഡ്വാന്‍സ് തുക കെട്ടി വയ്‌ക്കേണ്ടതുണ്ട്. ഈ തുക കെട്ടി വക്കണമെങ്കില്‍ ഇതുവരെ ചെയ്ത പ്രവൃത്തിയുടെ ബില്‍ തുക പാസാക്കി ലഭിക്കണം. എന്നാല്‍ കോണ്‍ക്രീറ്റ് ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ തുക അനുവദിച്ച് നല്‍കൂ എന്ന നിലപാടിലാണ് ജലസേചന വകുപ്പ്.

Read Also : മമ്മൂട്ടി അങ്കിളിനെ കാണണം; ആ‌ശുപത്രിക്കിടക്കയിൽ കുഞ്ഞാരാധികയെ കാണാൻ താരമെത്തി

12 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇതിന് പുറമെ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കാലതാമസം വരും ഷീറ്റുകള്‍ കേരളത്തിലെത്താന്‍. ഈ സാഹചര്യത്തില്‍ കോണ്‍ക്രീറ്റ് വര്‍ക്ക് ഉടന്‍ ആരംഭിക്കാനാണ് കരാര്‍ കമ്പനിയുടെ തീരുമാനം.

Story Highlights: Chamravattam regulator is likely to stop leakage closure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here