Advertisement

ബാക്കി വരുന്ന ഭക്ഷണം എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

April 3, 2022
3 minutes Read
food stored in fridge
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആകട്ടെ, അത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ച ശേഷം കഴിക്കുന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഫ്രിഡ്ജിൽ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയിൽ ഏറെ നാളത്തേക്ക് ഫ്രിഡ്ജിൽ വച്ച ഭക്ഷണം കഴിച്ചാൽ എന്താണ് സംഭവിക്കുക? നോൺ വെജ്- വെജ് കറികൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരേ കാലയളവ് മതിയോ? ( food stored in fridge )

ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

എത്ര നാളത്തേക്ക് ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കാം എന്നത് അറിയുന്നതിന് മുമ്പ് ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. പാകം ചെയ്ത ഭക്ഷണമാണെങ്കിൽ, അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം ഭക്ഷണം മാറ്റിവയ്ക്കാൻ.

അതുപോലെ ദീർഘനേരം പുറത്ത് അശ്രദ്ധമായി വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയിൽ ബാധ വരാൻ സാധ്യതയുണ്ട്. എയർ ടൈറ്റ് കണ്ടെയ്‌നറുകളിൽ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വേണം ഭക്ഷണം എടുത്തുവയ്ക്കാൻ.

Read Also : സർക്കാർ വാർഷികാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി

ഒരു തവണ ഫ്രിഡ്ജിൽ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ മിച്ചം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. അതിനാൽ ആവശ്യമുള്ള അളവ് മാത്രമെടുത്ത് ചൂടാക്കുക. ദിവസങ്ങളോളം സൂക്ഷിക്കേണ്ടതാണെങ്കിൽ ഫ്രീസർ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.

ചോറ്, നോൺ- വെജ് കറികൾ എന്നിവയെല്ലാം കഴിവതും ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ച് തീർക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കിൽ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.

Read Also : മമ്മൂട്ടി അങ്കിളിനെ കാണണം; ആ‌ശുപത്രിക്കിടക്കയിൽ കുഞ്ഞാരാധികയെ കാണാൻ താരമെത്തി

പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങൾ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കിൽ 24 മണിക്കൂർ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ പച്ചക്കറികൾ കൊണ്ടുള്ള കറികളാണെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ വച്ചാൽ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ടുപോകാം.

റൊട്ടി, ചപ്പാത്തി, പെറോട്ട പോലുള്ളവയാണെങ്കിൽ നല്ലതുപോലെ നെയ്യോ എണ്ണയോ ചേർത്തതായാൽ അവ ‘ഡ്രൈ’ ആകാൻ സമയമെടുക്കും. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് ‘ഡ്രൈ’ ആയി പോകും.

റെസ്‌റ്റോറന്റ് ഭക്ഷണങ്ങൾ കഴിവതും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാൻ ശ്രമിക്കുക. ശ്രദ്ധയോടെ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം.

Story Highlights: How long can the remaining food be stored in the fridge?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement