അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കർ; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ദേശീയ അസംബ്ലി സ്പീക്കറിനെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. തുടർന്ന് സ്പീക്കർ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ അസംബ്ലിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു. ( opposition approach pak sc )
ഡെപ്യൂട്ടി സ്പീക്കറുടെ നീക്കം വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വച്ചത്. ഇമ്രാൻ കാനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
ദേശീയ അസംബ്ലി പിരിച്ചുവിട്ടുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ച ഇമ്രാൻ ഖാൻ പാകിസ്താനോട് തെരഞ്ഞെടുപ്പിന് തയാറാകാനും ആഹ്വാനം ചെയ്തു. ഏപ്രിൽ 25ന് വോട്ടെടുപ്പുണ്ടാകുമെന്നാണ് സൂചന. തെരെഞ്ഞെടുപ്പ് വരെ കാവൽ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു.
Story Highlights: opposition approach pak sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here