Advertisement

സര്‍ക്കാരിനെ താഴെയിറക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്

April 3, 2022
Google News 1 minute Read

ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ. ഈ സര്‍ക്കാര്‍ രാജിവച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്‌ക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യു ശ്രീലങ്കയില്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീലങ്കയില്‍ കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര സമൂഹം ശ്രീലങ്കന്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിലെ ജനകീയ പ്രതിഷേധത്തെ തടയാന്‍ കര്‍ഫ്യു പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവസാനം വരെ പോരാടുമെന്നും ജനങ്ങളുടെ വികാരം ഭരണകൂടം ഉള്‍ക്കൊള്ളണമെന്നും സജിത്ത് പ്രേമദാസ കൂട്ടിച്ചേര്‍ത്തു.

Read Also : മമ്മൂട്ടി അങ്കിളിനെ കാണണം; ആ‌ശുപത്രിക്കിടക്കയിൽ കുഞ്ഞാരാധികയെ കാണാൻ താരമെത്തി

കര്‍ഫ്യു ലംഘിച്ച് സ്വാതന്ത്ര്യസമര സ്മാരകത്തിലേക്ക് മാര്‍ച്ച് നടത്താനുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ശ്രമം പൊലീസ് തടഞ്ഞു. കൊളംബോയിലടക്കം നഗരാതിര്‍ത്തികള്‍ പൊലീസും സൈന്യവും അടച്ചു. പ്രതിഷേധം തടയാന്‍ രാജ്യത്തെ എല്ലാ സാമൂഹിക മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതിനിടെ കൊളംബോയില്‍ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേര്‍ അറസ്റ്റിലായി.

അതേസമയം പ്രതിഷേധങ്ങള്‍ രൂക്ഷമായതിനേ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിവൈകി രാജ്യവ്യാപക അടിയന്തരാവസ്ഥയും ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെ വീടി സമീപം പ്രതിഷേധം നടത്തിയതില്‍ അപലപിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അക്രമാസക്ത പ്രതിഷേധം തീവ്രവാദമാണെന്നാരോപിച്ച സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും കുറ്റപ്പെടുത്തിയിരുന്നു.

Story Highlights: srilanka leader of opposition to twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here