ഹേസൽവുഡ് അടുത്ത ആഴ്ച എത്തും; ആർസിബിയ്ക്ക് ആശ്വാസം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് അടുത്ത ആഴ്ച ടീമിനൊപ്പം ചേരും. ഈ മാസം 12ന് താരം ബാംഗ്ലൂരിനൊപ്പം ചേരുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്. പാകിസ്താനെതിരായ ഓസ്ട്രേലിയയുടെ പരിമിത ഓവർ പരമ്പരകൾ ഇന്നാണ് അവസാനിക്കുക. പിന്നീട് 3 ദിവസത്തെ ക്വാറൻ്റീൻ കാലാവധിയും കഴിഞ്ഞതിനു ശേഷമാവും ഹേസൽവുഡ് ടീമിനൊപ്പം ചേരൂ.
പാക് പരമ്പരയ്ക്ക് ശേഷം നേരെ ഹേസൽവുഡ് ഇന്ത്യയിലെത്തില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താരം കുറച്ച് ദിവസത്തെ ഇടവേള എടുത്തിട്ടുണ്ട്. ഈ ഇടവേളയ്ക്കു ശേഷം ഹേസൽവുഡ് ഇന്ത്യയിലെത്തും. ഇൻ രാജസ്ഥാൻ റോയൽസിനെതിരായ മത്സരവും 9ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരവും ഹേസൽവുഡിനു നഷ്ടമാവും. 12ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് ബാംഗ്ലൂർ കളിക്കുക.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഹേസൽവുഡിനെ മെഗാ ലേലത്തിൽ 7.75 കോടി രൂപ മുടക്കിയാണ് ആർസിബി ടീമിലെത്തിച്ചത്.
Story Highlights: Josh Hazlewood RCB IPL 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here