‘ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിച്ച് സര്‍വതും നശിപ്പിക്കും’; ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പുമായി ഉന്നിന്റെ സഹോദരി

ഉത്തര കൊറിയയ്‌ക്കെതിരായി എന്തെങ്കിലും വിധത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ ആണവായുധം പ്രയോഗിച്ച് ദക്ഷിണ കൊറിയയെ നശിപ്പിക്കുമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. സൈനിക ഏറ്റുമുട്ടലിന് ശ്രമിച്ചാല്‍ ഞങ്ങളുടെ ആണവ സേനയ്ക്ക് അവരുടെ പണിയെടുക്കേണ്ടി വരുമെന്നാണ് ജോങ് മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരായ ദക്ഷിണ കൊറിയന്‍ സൈനിക മേധാവിയുടെ വിമര്‍ശനങ്ങളാണ് ജോങിനെ ചൊടിപ്പിച്ചത്. (kim jong unn sister warn south korea )
ഉത്തരകൊറിയയ്ക്കും ചൈനയ്ക്കും നേരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച യൂന്‍ സുക് യോള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി മെയ് 10 ന് അധികാരമേറ്റെടുക്കാനിരിക്കവേയാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. പ്രിന്‍സസ് യോ ജോങ് എന്നറിയിപ്പെടുന്ന ജോങ് പലപ്പോഴും തന്റെ സഹോദരന്റെ കൂടെ പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കാറുണ്ട്. ദക്ഷിണ കൊറിയയ്ക്കും യുഎസിനുംമേല്‍ സമ്മര്‍ദം ചെലുത്തുന്ന പല പ്രസ്താവനകളും മുന്‍പും ജോങിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
ഉത്തര കൊറിയയില്‍ ആക്രമണം നടത്താനുള്ള സിയോളിന്റെ കഴിവ് ആവര്‍ത്തിച്ച് ഉറപ്പിച്ച് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി കഴിഞ്ഞയാഴ്ച നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ജോങിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഉത്തര കൊറിയയെ ആക്രമിക്കാനുള്ള ദക്ഷിണ കൊറിയയുടെ ചിന്ത പോലും തങ്ങള്‍ക്ക് വെറും വിഭ്രാന്തിയായി മാത്രമേ കാണാന്‍ സാധിക്കൂവെന്നും കിം യോ ജോങ് പറഞ്ഞു.
Story Highlights: kim jong unn sister warn south korea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here