Advertisement

തെരുവിൽ ഭക്ഷണം വിൽക്കുന്നത് തടയാൻ നടപടിയുമായി ഷാ​ർ​ജ, അ​ജ്​​മാ​ൻ, ഫു​ജൈ​റ മു​നി​സി​പ്പാ​ലി​റ്റി​കൾ

April 6, 2022
Google News 2 minutes Read
street food

അനധികൃതമായി തെരുവിൽ കച്ചവടം നടത്തുന്നവരിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് വടക്കൻ എമിറേറ്റുകളിലെ അധികൃതർ. അജ്മാൻ, ഷാർജ, ഫുജൈറ മുനിസിപ്പാലിറ്റികളാണ് തെരുവിൽ അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുന്നത്. നിർദേശം ലംഘിച്ച് തെരുവിൽ കച്ചവടം നടത്തുന്നവരെ നാടുകടത്തുന്നതടക്കം കർശന ശിക്ഷ നടപ്പാക്കും. റമദാൻ മാസത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരു നിലക്കും അനുവദിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി വ്യക്തമാക്കി.

Read Also : യു.എ.ഇയിൽ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി നിർത്തുന്നു

ഷാർജയിലെ ദൈദ് മുനിസിപ്പാലിറ്റിയും അനധികൃതമായി തെരുവിൽ കച്ചവടം നടത്തുന്നവരെ കണ്ടെത്താൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. തെരുവുഭക്ഷണക്കച്ചവടം നിരോധിച്ചതാണെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ദിബ്ബ ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ഹസൻ അൽ യമാഹിയും കർശന നടപടി സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

തൊഴിലാളികൾ താമസിക്കുന്ന മേഖലകളിൽ മതിയായ ശുചിത്വം പാലിക്കാതെ ഭക്ഷണം വിൽക്കുന്നത് ക്രമാതീതമായി വർധിക്കുകയാണ്. റസ്റ്റോറന്റുകളിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ഭക്ഷണസാധനങ്ങൽ ലഭിക്കുമെന്നതിനാൽ പല തൊഴിലാളികളും ഇത് വാങ്ങുന്നുമുണ്ട്.

Story Highlights: Sharjah, Ajman and Fujairah municipalities take action to stop street food

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here