യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല്‍ തകര്‍ന്നിരുന്നു.
ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒപ്പമുള്ളവര്‍ക്കും സാരമായ പരിക്കുകളുണ്ട്. ലഹരി കച്ചവടത്തെ എതിര്‍ത്തതടക്കം ആക്രമണത്തിന് കാരണമായെന്നാണ് വിവരം. പ്രതികള്‍ ആക്രമണത്തിന് മുന്‍പും ശേഷവും ചില പ്രകോപന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടം മേനംകുളത്ത്, പുതുരാജന്‍ ക്ലീറ്റസ്, സിജു, സുനില്‍ എന്നിവര്‍ സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രതികളെ കുറിച്ച് രാത്രി തന്നെ പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.
Story Highlights: bomb attack agianst men in tvm 4 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here