ഇമ്രാന്‍ ഖാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ദേശീയ അസംബ്ലി നാളെ

അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ പാകിസ്താന്‍ ദേശീയ അസംബ്ലി നാളെ ചേരാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കി പ്രതിപക്ഷ സഖ്യവും രംഗത്തുണ്ട്.
പാകിസ്താന് വേണ്ടി അവസാനം വരെ പോരാടുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതോടെ ഇസ്ലാമാബാദിലേക്കെത്താന്‍ എംപിമാരോട് ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കി. ഇമ്രാന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗവും ഇന്ന് ചേരും. പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുക.
അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പുണ്ടായാല്‍ തിരിച്ചടിയുറപ്പാണ്. നിലവിലെ സാഹതര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇമ്രാന്‍ ഖാന് ബുദ്ധിമുട്ടാകും. ഭരണകക്ഷിയിലെ അംഗങ്ങള്‍ വരെ ഇമ്രാനെതിരെ വോട്ട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സുപ്രിംകോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളിലാണ് പ്രതിപക്ഷം. നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയാക്കാനാണ് നീക്കം.
Read Also : നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു
ഇമ്രാന്‍ ഖാനെതിരെ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷനേതാവായ ഷഹബാസ് ഷെരീഫാണ്. സഹോദരനായ നവാസ് ഷെരീഫ് അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം പാകിസ്താന്‍ മുസ്ലിം ലീഗ് എന്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് ഷഹബാസ്. പാകിസ്താനിലെ രാഷ്ട്രീയ നാടകങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
Story Highlights: Imran Khan will address the nation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here