കെഎസ്ഇബിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച് എ.കെ.ബാലന്‍

കെഎസ്ഇബിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച് മുന്‍ മന്ത്രി എ.കെ.ബാലന്‍. നടപടിയില്‍ അസ്വാഭാവികതയില്ല. മന്ത്രിയുടേത് ഗുണപരമായ സമീപനമെന്ന് എ.കെ.ബാലന്‍.
അതേസമയം, കെഎസ്ഇബി ചെയര്‍മാനെതിരെ ശക്തമായ സമരവുമായി നീങ്ങാന്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങാനാണ് നീക്കം. ചൊവ്വാഴ്ച മറ്റു സംഘടനകളുടെ യോഗം ചേര്‍ന്ന് സംയുക്ത സമര സഹായ സമിതി രൂപീകരിക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. സിപിഐഎമ്മിന്റെ പിന്തുണയോടെയാണ് സമരം. സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിന്റെ പേരില്‍ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും പുറത്താക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
അതേസമയം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്റെ സസ്പെന്‍ഷന്‍ അനുചിതമാണെന്നു ഹൈക്കോടതി. സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ജാസ്മിന്റെ അപേക്ഷ അഞ്ച് ദിവസത്തിനുള്ളില്‍ പരിഗണിച്ച് ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജാസ്മിന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി.അരുണിന്റേതാണ് ഉത്തരവ്.
അനുമതി ഇല്ലാതെ അവധിയില്‍ പ്രവേശിച്ചു എന്ന് ആരോപിച്ചായിരുന്നു ജാസ്മിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അവധിയില്‍ പ്രവേശിച്ചത് മേലുദ്യോഗസ്ഥരെ അറിയിച്ചും പകരം ചുമതല നല്‍കിയും ആണെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇത് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Story Highlights: AK Balan justifies disciplinary action against KSEB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here