അപൂർവയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങൾ

അപൂർവയിനം വെള്ള കംഗാരുവിനെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ക്വീൻസ് ലാൻഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു. പൊതുവെ മാംസത്തിനും ചർമത്തിനും വേണ്ടി വേട്ടയാടപ്പെടുന്ന മൃഗങ്ങളിൽ ഒന്നാണ് കംഗാരുക്കൾ. സസ്യബുക്കുകളായ ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഓസ്‌ട്രേലിയയിൽ തന്നെയാണ്.(Magnificent! Rare white kangaroo spotted in Australia)
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
നാഗോ സ്‌റ്റേഷൻ സ്വദേശിയായ സാറ കിന്നൺ മൃഗത്തെ കണ്ടയുടനെ ഫോട്ടോ ക്യാമറയിൽ പകർത്തുകയായിരുന്നു. അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ സാറ പ്രതികരിച്ചു. അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന മൃഗമാണ് വെള്ള കംഗാരുക്കൾ. ഇവയെ കണ്ടയാളുകളും അപൂർവമാണ് എന്നതിനാൽ ഇവയുടെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഇതുവരെ പകർത്തപ്പെട്ടിട്ടുള്ളൂ.
ഓരോ വർഷവും ഒരു കംഗാരു കുഞ്ഞിനാണ് പൊതുവേ പെൺ കംഗാരുക്കൾ ജന്മം നൽകുക. കുഞ്ഞ് ജനിച്ച് ആറുമാസക്കാലം കഴിയുമ്പോൾ മാത്രമാണ് അമ്മയുടെ സഞ്ചിയിൽ നിന്ന് പുറത്തിറങ്ങാനും ആഹാരം തേടിയിറങ്ങാനും ആരംഭിക്കുന്നത്.
Story Highlights: Magnificent! Rare white kangaroo spotted in Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here