ആലിയ- രൺബീർ വിവാഹം ഈ മാസം; ദിവസം പുറത്തുവിട്ട് കുടുംബം

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹം ഏപ്രില്‍ 14ന് നടക്കുമെന്ന് ആലിയയുടെ കുടുംബം സ്ഥിരീകരിക്കുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് റോബിൻ ഭട്ട് വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ വെളിപ്പെടുത്തൽ.(ranbir kapoor alia bhatt wedding date announced)
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
നാല് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. കരൺ ജോഹർ, ഷാരൂഖ്, സഞ്ജയ് ലീല ബൻസാലി തുടങ്ങി ബോളിവുഡിലെ വൻ താരനിര വിവാഹത്തിനെത്തുമെന്നാണ് കരുതുന്നത്.
വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പറക്കും. രണ്‍ബീറാകട്ടെ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും ജോയിന്‍ ചെയ്യും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹതിരാകുന്നത്.
Story Highlights: ranbir kapoor alia bhatt wedding date announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here