Advertisement

പിബിയിൽ ആദ്യ ദളിത് സാന്നിധ്യം; രാമചന്ദ്ര ഡോം കേന്ദ്ര കമ്മിറ്റിയിലേക്ക്

April 10, 2022
Google News 1 minute Read

പോളിറ്റ് ബ്യൂറോയിൽ ആദ്യമായി ദളിത് സാന്നിധ്യം . ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം ആണ് പിബിയിൽ എത്തിയ ആദ്യ ദളിത് അംഗം. 1989 മുതൽ ബംഗാളിലെ ബിർഭൂം മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാമചന്ദ്ര ഡോം. പിബിയിൽ ദളിത് അംഗം ഇതുവരെ ഇടം നേടിയിട്ടില്ലെന്നത് രാഷ്ട്രീയ എതിരാളികളുടെ സ്ഥിരം വിമർശനമായിരുന്നു. ഇത്തവണ രാമചന്ദ്ര ഡോമിലൂടെ അതിന് മറുപടി നൽകുകയായിരുന്നു നേതൃത്വം.

ഇതിനിടെ പോളിറ്റ് ബ്യൂറോ പ്രവേശനം പുതിയ സന്ദേശം നൽകുന്നതാണെന്ന് രാമചന്ദ്ര ഡോം പറഞ്ഞു. ദളിത് സമൂഹത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ചരിത്രപരമായ തീരുമാനമാണിതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പ്രതികരിച്ചു.

അതേസമയം മൂന്നാം തവണയും സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നാണ്. പി രാജീവ്, കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ. പിബിയിലേക്കെ് എ വിജയരാഘവനെയും തെരഞ്ഞെടുത്തു. 75 വയസ് എന്ന പ്രായപരിധി കർശനമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.

Read Also : എ.വിജയരാഘവന്‍ സിപിഐഎം പിബിയിലേക്ക്

കേന്ദ്ര കമ്മിറ്റിയിലെ എണ്ണം ഇത്തവണ കുറച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതിൽ 15 പേർ വനിതകളാണ്.
വി.എസ് അച്യുതാനന്ദനും, പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി തന്നെ കേന്ദ്ര കമ്മിറ്റിയിൽ തുടരും. പൊളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായാധിക്യം മൂലം ഒഴിവാക്കുന്ന എസ് രാമചന്ദ്രൻ പിള്ളയും പ്രത്യേക ക്ഷണിതാവാകും.

Story Highlights: ramachandra dom pb member

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here